
തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശത്തിന്റെ ആകെ വിസ്തൃതി 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. കേന്ദ്ര കരടു വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ നിലപാട് സമയബന്ധിതമായി അറിയിക്കാൻ കാലതാമസം ഉണ്ടായിട്ടില്ല. സമയപരിധിയായ 60 ദിവസത്തിനുള്ളിൽ സർക്കാരിന്റെ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |