
കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജസ്റ്റിസ് കെ. നടരാജൻ അദ്ധ്യക്ഷനായ ബെഞ്ചാകും തിങ്കളാഴ്ച പരിഗണിക്കുക. അപ്പീൽ അനുമതി ഹർജി തള്ളിയത് ഇതേ ഡിവിഷൻ ബെഞ്ചായിരുന്നു. ഡിവിഷൻബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് അപ്പീൽ കേൾക്കുന്നത്.പിണറായി അടക്കമുള്ളവർക്കായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഇവിടെയും ഹാജരാകും.
തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് നീതിനിഷേധമാണെന്നും റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കോഴിക്കോട് സ്വദേശികളായ പി. നിഖിൽ, കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവരാണ് അപ്പീൽ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |