SignIn
Kerala Kaumudi Online
Saturday, 24 October 2026 2.24 AM IST

കേന്ദ്രത്തിനെതിരെ പോരാട്ടത്തിനില്ല , സംസ്ഥാനത്തോട് വിവേചനമുണ്ടായാൽ നിലപാട് മാറും : മുഖ്യമന്ത്രി

READ ENGLISH VERSION
aa

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പോരാട്ടത്തിനില്ലെന്നും, സംസ്ഥാനത്തോട് വിവേചനമുണ്ടായാൽ ഈ നിലപാട് മാറുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ഡൽഹിയിൽ ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണവിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിക്കും. അതേസമയം,​ ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരും.

ആരോഗ്യരംഗത്ത് വിദേശ ശക്തികളുടെ കടന്നാക്രമണമാണെന്ന് എസ്.എം.എ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യാന്തര മരുന്ന് സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്. വിദേശകമ്പനിയുടെ മരുന്നിന് 6.5 ലക്ഷമാണ് വിലയെങ്കിൽ ഇന്ത്യൻ കമ്പനിയുടേതിന് 15,000 രൂപയ്‌ക്കാണ് ലഭിക്കുന്നത്.

'തീരുമാനമെടുക്കുന്നത്

കൂട്ടായ ചർച്ചയ്ക്കു ശേഷം'

ഭരണകാര്യങ്ങളിൽ മുസ്ലിംലീഗിൽ നിന്നടക്കം ഒരു പാർട്ടിയിൽ നിന്നും സമ്മർദ്ദമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്കകത്തു നിന്നും സമ്മർദ്ദമില്ല. പ്രധാന കോൺഗ്രസ് നേതാക്കൾ മന്ത്രിസഭയിലുണ്ട്. എല്ലാം പാർട്ടിയുമായി ആലോചിക്കുന്നു. നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് കൂട്ടായ ചർച്ചകൾക്കു ശേഷമാണ്. കേരളത്തിൽ ലീഗ് ദുർബലമായാൽ തീവ്രശക്തികൾ ആ സ്ഥലത്തേക്ക് കടന്നുകയറുമെന്നും വ്യക്തമാക്കി.

റൈഹാന് സ്വാഗതം

'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ഫോട്ടോ പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ അവതരിപ്പിക്കാൻ പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര‌യെ സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സമരചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണ്? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA