ന്യൂഡൽഹി: സി.ജെ.പി സമരവേദിയായ ജന്തർ മന്ദറിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഭക്ഷണപ്പൊതികൾ കുമിഞ്ഞതോടെ ഇനി ആരും അയയ്ക്കരുതെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് രാപ്പകൽ ഭേദമില്ലാതെ എത്തിയത്. അഭിജിത് ദീപ്കെ, ജന്തർ മന്ദർ, ന്യൂഡൽഹി , ജന്തർ മന്ദർ, പ്രൊട്ടസ്റ്റ് സൈറ്റ്, നിയർ പൊലീസ് ബാരിക്കേഡ് തുടങ്ങിയ വിലാസങ്ങളിലാണ് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത്. ഡെലിവറി സ്വീകരിക്കേണ്ട വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത് 'അവിടെ വിശന്നിരിക്കുന്ന ആർക്കെങ്കിലും' എന്നു രേഖപ്പെടുത്തിയിട്ടുണ്ടാകും.
പൊതികൾ വന്നുനിറഞ്ഞതോടെ ഭക്ഷണം പാഴാകാതിരിക്കാൻ ഒടുവിൽ സി.ജെ.പി പ്രവർത്തകർക്ക് പ്രത്യേക കളക്ഷൻ കൗണ്ടർ സ്ഥാപിക്കേണ്ടി വന്നു. തുടർന്നും ഭക്ഷണപ്പൊതികൾ നിലയ്ക്കാതെ എത്തിയതോടെ ഒടുവിൽ 'വയറും മനസും നിറഞ്ഞു ഇനി അയയ്ക്കരുത്' എന്ന് സി.ജെ.പിക്ക് അഭ്യർത്ഥിക്കേണ്ടി വന്നു.
ദേശഭാഷ അതിരുകളില്ലാതെ നാനാ ദിക്കിൽ നിന്നു പേരുപോലും വെളിപ്പെടുത്താതെ സഹായഹസ്തവുമായി വന്ന ഏവർക്കും സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ നന്ദി പറഞ്ഞു.
Supporters from across India have been sending food packets online to the CJP protest site at Jantar Mantar in New Delhi. With thousands of meals arriving continuously, CJP leader Abhijit Deepke has urged people to stop sending additional food as the venue has received more than enough supplies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |