SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.31 PM IST

തെരുവുനായ ആക്രമണം : നാലുപേർക്ക് പരിക്ക്

dog

തുറവൂർ: തുറവൂരിൽ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെരുവു നായ ആക്രമണത്തിൽ പരിക്കേറ്റ് തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 14 ആയി. കഴിഞ്ഞ ദിവസം കുത്തിയതോട് പഞ്ചായത്തിലെ ആറും ഒമ്പതും വാർഡുകളിലായി 10 പേർക്കാണ് നായയുടെ കടിയേറ്റത്. ഇതിൽ ആറാം വാർഡിൽ ആളുകളെ ആക്രമിച്ച നായയെ നാട്ടുകാർ പിടികൂടി. പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നായയെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. അതേസമയം, ഒമ്പതാം വാർഡിലും തുറവൂർ പ്രദേശത്തും ആളുകളെ കടിച്ച നായ്ക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. പരിശീലനം ലഭിച്ച പട്ടിപിടിത്തക്കാരുടെ സംഘം ഞായറാഴ്ച വിവിധ പ്രദേശങ്ങളിൽ വ്യാപക പരിശോധന നടത്തി. ആക്രമകാരികളായ തെരുവ് നായകളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായി തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL