SignIn
Kerala Kaumudi Online
Friday, 10 July 2026 11.24 AM IST

കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു; രാജധാനി എക്‌സ്‌പ്രസ് 12 മണിക്കൂർ വൈകിയോടുന്നു

READ ENGLISH VERSION
kerala-trains-diverted
മുംബയിൽ പെയ്‌ത കനത്ത മഴയിൽ റെയിൽവേ ട്രാക്കിലേക്ക് വെള്ളം കയറിയപ്പോൾ (photo:money control)

തിരുവനന്തപുരം: മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി. മുംബയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്‌സാരിയിലും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കേരളത്തിലേക്കുള്ള പ്രധാന സർ‌വീസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടു.

ഇൻഡോർ - കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് സൂറത്തിൽ നിന്ന് പൻവേൽ വഴിതിരിച്ചുവിട്ടു. ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്‌സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ഗംഗാനഗർ - കൊച്ചുവേളി എക്‌സ്‌പ്രസും സൂറത്തിൽ നിന്ന് വഴിതിരിച്ച് വിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് എത്തേണ്ട നിരവധി യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് വരുന്ന 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് എത്തണമെന്ന് അധികൃതർ അറിയിച്ചു.

English Summary

Heavy rains in Maharashtra and Gujarat have disrupted railway services on the Western Railway route, affecting several trains bound for Kerala. Major services, including the Indore–Kochuveli Superfast Express and Nizamuddin–Thiruvananthapuram Rajdhani Express, have been diverted due to waterlogging on tracks. The Rajdhani Express is running over 12 hours late, leaving many passengers stranded at stations. Railway authorities have advised travellers to check official updates before starting their journeys as heavy rain is expected to continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA TRAIN DIVERSION, RAJDHANI EXPRESS DELAY, KERALA RAILWAY NEWS, TRAIN DELAY KERALA, RAJDHANI EXPRESS 12 HOURS LATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA