
ചേർത്തല:ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ് സ്‌കൂൾ മാനേജർ ഫാ.ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക എം.മിനി അദ്ധ്യക്ഷത വഹിച്ചു. ഭാരത് മാതാകോളേജ് മാനേജർ ഫാ.എബ്രാഹം ഓലിയപ്പുറം ക്ലാസ് നയിച്ചു.അദ്ധ്യാപകൻ സാജു തോമസ്,പി.ടി.എ.പ്രതിനിധി ട്രീസ സണ്ണി,ബിനി മേരി വർഗീസ് എന്നിവർ സംസാരിച്ചു. സിസി സിറിയക്,ചിഞ്ചു മരിയ ജോസ്,സിസ്റ്റർ ലൈനി തോമസ്, റിയ ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |