
ആലപ്പുഴ: ലജനത്തുൽ മുഹമ്മദിയ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം നടത്തിയ "ഒപ്പം ചേരാം" എന്ന പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എ.എം. നസീർ നിർവഹിച്ചു. പ്രിൻസിപ്പൽ അഷ്‌റഫ് കുഞ്ഞാശാൻ,പി.ടി.എ പ്രസിഡന്റ് ശിഹാബ് എന്നിവർ പങ്കെടുത്തു.ആലപ്പുഴ റോട്ടറി ക്ലബ്, സിവിൽ സ്റ്റേഷൻ വാർഡിലെ രോഗിയായ വൃദ്ധക്ക് വീൽ ചെയറും ഇന്നർവീൽ ക്ലബ് റിപ്പിൾസ് പ്രസിഡന്റ് എലീന സാറ ജോസഫ് രോഗിയായ ഒരു കുട്ടിക്ക് ധനസഹായവും കൈമാറി. റോട്ടറി ക്ലബ് ഓഫ് ആലപ്പുഴ പ്രസിഡന്റ് പ്രിൻസി സെബാസ്റ്റ്യൻ,സെക്രട്ടറി ജോജി ,ഇന്നർവീൽ സെക്രട്ടറി ബിന്ദു മുരളി,മുൻ പ്രസിഡന്റ് സബിതഷിബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |