SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

3.858 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

sebu
തിരുവല്ല ചിറയിൽ സെബുവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത കഞ്ചാവ്

തിരുവല്ല : ഓപ്പറേഷൻ തൂഫാൻ 2.0യുടെ ഭാഗമായുള്ള പരിശോധനയിൽ തിരുവല്ല കുറ്റപ്പുഴ സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും 3.858 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ കോട്ടാലിൽ ചിറയിൽ വീട്ടിൽ സെബു (30)വിനെ പൊലീസ് അറസ്റ്റുചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കളയിൽ സ്ലാബിന് അടിയിലായി രണ്ട് ബക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ ഡാൻസാഫ് ടീമും തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ, സ്‌റ്റേഷൻ ഹൗസ് ഓഫീസർ റിയാസ് റഹീം, എസ്.ഐ ആര്യ മോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുശീൽ കുമാർ, സി.പി.ഒമാരായ നിഥിൻ, മഹേഷ്, അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പൊലീസ് എത്തുന്ന വിവരം മനസിലാക്കിയ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL