അടൂർ : അടൂരിൽ യൂത്ത് കോൺഗ്രസ് - ഡി വൈ എഫ് ഐ സംഘർഷത്തെ തുടർന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പരാമർശം വിവാദമായി . കോൺഗ്രസ് പ്രവർത്തകരുടെ സ്ഥാപനങ്ങൾക്കെതിരെ അക്രമം നടത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്ര്.സ്ഥാപനങ്ങളുടെ പേരും പറയുന്നുണ്ട്. ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. രാഷ്ട്രീയ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റ് ഷെയർ ചെയ്തതിന് അനന്ദു വിജയൻ എന്നയാൾക്കെതിരെയാണ് കേസ്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |