SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.38 AM IST

ഭരണ ഭാഷാവാരാഘോഷം ഉദ്‌ഘാടനം 31ന്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ മലയാള ദിന, ഭരണ ഭാഷാവാരാഘോഷത്തിന്റെ ജില്ലാതല ഉദ്‌ഘാടനം 31ന് വൈകിട്ട് 3ന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ ഷാജി വി നായർ നിർവഹിക്കും. ചുനക്കര ജനാർദ്ദനൻ നായരെ ആദരിക്കും. ആലപ്പുഴ എസ് .ഡി. കോളേജ് മലയാള വിഭാഗം അധ്യാപകൻ ഡോ. സജിത്ത് ഏവൂരേത്ത് 'മലയാള ഭാഷയും ചലച്ചിത്രഗാനങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സി.പ്രദീപ് ഭരണഭാഷ സന്ദേശം വായിക്കും. ചടങ്ങിൽ എ.ഡി.എം സി.പ്രേംജി അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ്, ഹുസൂർ ശിരസ്തേദാർ സിനി ഷറഫുദ്ദീൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL