
ഹരിപ്പാട്: ഓടുന്ന ട്രെയിനിൽ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു. പയ്യോളി കീഴൂർ സ്വദേശി രജീഷിനെതിരെയാണ് (44) ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം–രപ്തി സാഗർ എക്സ്പ്രസിലായിരുന്നു സംഭവം.
ട്രെയിൻ ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം എത്താറായപ്പോൾ യാത്രക്കാരിയായ യുവതിയുടെ ഫോട്ടോ ഇയാൾ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി ചോദ്യം ചെയ്യുകയും സഹയാത്രികരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |