
ആലപ്പുഴ: മയക്കുമരുന്ന് കേസിലെ പ്രതിയായ മാവേലിക്കര കറ്റാനം ഭരണിക്കാവ് കട്ടച്ചിറ സജി ഭവനിൽ ടിനു ജോർജ് തോമസിനെ (32) ഏഴ് വർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. വള്ളികുന്നം പൊലീസ് എസ്.ഐയായിരുന്ന ജി.ഗോപകുമാർ ചാർജ് ചെയ്ത കേസിൽ മാവേലിക്കര അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി.ശ്രീദേവിയാണ് ശിക്ഷിച്ചത്.
2021 സെപ്റ്റംബർ 28 ന് ടിനുവിന്റെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.19 ഗ്രാം മയക്കുമരുന്ന് (മെത്താഫെറ്റമിൻ )പിടികൂടിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാറും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാറും ഹാജരായി. ഗ്രേഡ് എ.എസ്.ഐ സിന്ധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ചുനാഥ്, ഗ്രേഡ് എ.എസ്.ഐ സജിൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |