
കൊച്ചി: ജയരാജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം ഈ മാസം 29 മുതൽ 31 വരെ ആലുവ മുട്ടത്തെ എസ്.സി.എം.എസ് സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ നടക്കും. പരിസ്ഥിതി ബോധവത്കരണത്തിനും പ്രകൃതിസംരക്ഷണത്തിനും മാദ്ധ്യമമായി സിനിമയെ ഉപയോഗിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. പ്രകൃതി, വന്യജീവി, പരിസ്ഥിതി വിഷയങ്ങളിലെ സിനിമകൾ പ്രദർശിപ്പിക്കും. മേളയിൽ ഇറാൻ പ്രത്യേക രാജ്യമായും മിസോറം പ്രത്യേക സംസ്ഥാനമായും അവതരിപ്പിക്കപ്പെടും. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടിക്ക് നേച്ചർ അവാർഡ് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |