
തൃശൂർ: പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 49-ാം ചരമവാർഷികാചരണവും കവിസമ്മേളനവും ഇന്ന് ചെമ്പൂക്കാവിലുള്ള പരിഷത്ത് ഭവനിൽ നടക്കും. മുണ്ടശ്ശേരി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ രാവിലെ 10.30ന് മുണ്ടശ്ശേരി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെ ആരംഭിക്കും. അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. അഡ്വ. കുഞ്ഞമോൾ വർഗീസ് അദ്ധ്യക്ഷയാകും. ഡോ. തോളൂർ ശശിധരൻ പ്രബന്ധാവതരണം നടത്തും. കെ.എം. സിദ്ധാർത്ഥൻ മാസ്റ്റർ, ടി.ആർ.സുരേഷ് കുമാർ എന്നിവർ ലഘുഭാഷണം നടത്തും. പൈപിൻ തോമസ്, അബ്രഹാം ഊക്കൻ, വസന്തൻ കിഴക്കൂടൻ, കെ.എസ്. ഐശ്വര്യം, രവി പുഷ്പഗിരി തുടങ്ങിയവർ സംബന്ധിക്കും. ഉച്ചയ്ക്ക് കവിസമ്മേളനം നടക്കും.അരുൺ എസ്. തോളൂർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |