SignIn
Kerala Kaumudi Online
Thursday, 27 August 2026 1.59 AM IST

ഓണാഘോഷവും ഐഡി കാർഡ് വിതരണവും നടത്തി 

apu

തൊടുപുഴ: ഇലക്ട്രീഷ്യൻസ് ആന്റ് പ്ളംബേഴ്സ് കൂട്ടായ്മ ഓണാഘോഷം നടത്തി. തൊടുപുഴയിൽ നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും,ഐഡി കാർഡ് വിതരണവും ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ടെലസ് മാത്യുഅദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുതിർന്ന ഇലക്ട്രീഷ്യൻമാരെ പൊന്നാടയണിയിച്ചുംപഠനത്തിലും മറ്റു കലാ കായിക മേഖലയിലും മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വൈദ്യുതി രംഗത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളേപ്പറ്റി തൊടുപുഴ കെ.എസ്.ഇ.ബി ഓവർസിയർ മോഹൻ വാഴൂർ ക്ലാസെടുത്തു. വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളും ഒരുക്കിയിരുന്നു.വയറിംഗ് പ്ളംപിങ് മേഖലയിലെ വിവിധ കമ്പനികളിലെ വിദഗ്ദ്ധരുടെ സെമിനാറുകൾ നടന്നു.
ഷിനോ തോമസ്, വിജയകുമാർ, കമ്മറ്റി അംഗങ്ങൾ ആയ ജോബി, ആൽബിൻ ജോസ്,ജോർജ്, മാർട്ടിൻ ജോസഫ്, ഹരി പി.എസ്, ബിജു നാരായണൻ, ബിബിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL