SignIn
Kerala Kaumudi Online
Thursday, 27 August 2026 1.19 AM IST

ഏനാത്ത് പാലത്തിന് ഓണത്തി​ളക്കം!

photo
ഏനാത്ത് പാലത്തിന് ഇരുവശവും ഇരുമ്പുവേലി നിർമ്മിച്ച്, തെരുവ് വിളക്കുകൾ തെളിച്ചതോടെ ഫോട്ടോ ഷൂട്ട് നടത്തുന്ന മാവേലി

കൊട്ടാരക്കര: എം.സി റോഡിലെ ഏനാത്ത് പാലം ഓണക്കാലത്ത് വെളിച്ചത്തിൽ തിളങ്ങി. ഏറെ നാളായി വെളിച്ചമില്ലാതിരുന്ന പാലത്തിൽ ഇരുവശത്തും വിളക്കുകൾ തെളിഞ്ഞു. പാലത്തിന്റെ അപകടകരമായ കൈവരികൾക്ക് മുകളിൽ ഇരുമ്പ് വല ഉയർത്തി സംരക്ഷണ കവചവുമാെരുക്കി.

കല്ലടയാറ്റിലെ ഈ പാലം കൂടുതൽ തിളങ്ങിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും യാത്രക്കാരും. കൊല്ലം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്ത് പാലം. പാലം ഇരുട്ടിലായതു സംബന്ധിച്ച് ജൂൺ 16ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തെരുവ് വിളക്കുകൾ തെളിക്കാൻ സംവിധാനമുണ്ടായത്. ഏനാത്ത് പാലത്തിന്റെ കൈവരികൾക്ക് ഉയരംകൂട്ടി സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ 9നും കേരളകൗമുദി വാർത്ത നൽകി​യി​രുന്നു. രണ്ട് പ്രശ്നങ്ങൾക്കും പരി​ഹാരമായി​. പാലത്തിന്റെ ഇരുവശങ്ങളിലും 10 അടി ഉയരത്തിലാണ് ഇരുമ്പ് വേലി സ്ഥാപിച്ചത്. പാലത്തി​ൽ ഫോട്ടോ ഷൂട്ടിന് എത്തുന്നവരും ഏറെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL