SignIn
Kerala Kaumudi Online
Friday, 10 July 2026 12.16 PM IST

സൗജന്യ മെഡിക്കൽ ക്യാമ്പ്

medical-camp

പയ്യാവൂർ : കുടിയാന്മല കാരുണ്യ മെഡിക്കൽസ് ക്ലിനിക്ക് ആൻഡ് ലാബ്, കുടിയാന്മല വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽരക്ത പരിശോധന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിലെ ഓർത്തോ, ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ കുടിയാന്മല കാരുണ്യ ക്ലിനിക്കിൽ നടന്നു.ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കാരുണ്യ മെഡിക്കൽസ് ക്ലിനിക്ക് മാനേജർ സി വിജയൻ, വൈസ്‌മെൻ ക്ലബ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം, വാർഡ് മെമ്പർ ഷീജ തട്ടാപറമ്പിൽ, സിസ്റ്റർ വത്സമ്മ എന്നിവർ പ്രസംഗിച്ചു. കിംസ് ഹോസ്പിറ്റൽ ഓർത്തോ വിഭാഗം ഡോ.ഹിറ്റ്‌ലേഷ് രാമകൃഷ്ണൻ, ഗൈനക്കോളജി വിഭാഗം ഡോ.ജെസിയ പ്രവീൺ, മെഡിക്കൽ ഓഫീസർ ഡോ.ആദർശ്, ഡോ.അമൽ എന്നിവർ ബോധവത്കരണ ക്ലാസടുത്തു.വിനോദ് കാപ്പിൽ, ജോബിൻസ് ണ്ണേഴത്ത്, ഷിമ്മി പാറമ്പുഴ, പൗലോസ് മുഞ്ഞേലിൽ, ജോസ് മുണ്ടാംപള്ളിൽ, സിജോ ണ്ണേഴത്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL