SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

ധാരണാപത്രത്തിൽ ഒപ്പിട്ടു; കേന്ദ്ര സർവകലാശാലയും ഇൻകോയിസും സമുദ്രഗവേഷണത്തിൽ ഒന്നിക്കും

cuk
സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും ധാരണാപത്രത്തില്‍ ഒപ്പുവെച്ചപ്പോള്‍

കാസർകോട്:സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സർവകലാശാലയും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസും (ഇൻകോയിസ്) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വൈസ് ചാൻസലർ പ്രൊഫസർ സിദ്ദു പി.അൽഗുറിന്റെ സാന്നിധ്യത്തിൽ കേരള കേന്ദ്ര സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫസർ വി.ബി.സമീർ കുമാറും ഇൻകോയിസിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ഡോക്ട‌ർ ടി.എം.ബാലകൃഷ്ണൻ നായരുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

കേരള കേന്ദ്ര സർവകലാശാല ഡയറക്ടർ ഓഫ് റിസർച്ച് പ്രൊഫസർ എ.വി.സിജിൻ കുമാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോക്ടർ ആർ.ജയപ്രകാശ്, ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് ഡോക്ടർ എം.സി.മിനിമോൾ , ഇൻകോയിസ് ഡിവിഷൻ ഹെഡ് ഡോക്ടർ പി.എ.ഫ്രാൻസിസ് , ഡീനുമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ധാരണാപത്രത്തിൽ ഇങ്ങനെ

പെരിയ ക്യാമ്പസിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ഓപ്പറേഷണൽ ഓഷ്യനോഗ്രഫി സ്ഥാപിക്കും

സമുദ്ര നിരീക്ഷണത്തിനും ഗവേഷണത്തിനും പരിശീലനത്തിനും അടിസ്ഥാന സൗകര്യം

ഓപ്പറേഷണൽ ഓഷ്യനോഗ്രഫി, മറൈൻ ബയോകെമിസ്ട്രി, കാലാവസ്ഥാ പഠനം എന്നിവയിൽ ഗവേഷണം സമുദ്ര വിവരങ്ങളുടെ വിശകലനത്തിന് കൃത്രിമബുദ്ധിയും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും

 ഇൻകോയിസിൽ ഇന്റേൺഷിപ്പ്, ഗവേഷണ പദ്ധതികൾ, പ്രബന്ധ പഠനം അവസരം

സമുദ്രസേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് ശില്പശാലകൾ, സെമിനാറുകൾ, ശാസ്ത്രപ്രഭാഷണങ്ങൾ സംഘടിപ്പിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL