SignIn
Kerala Kaumudi Online
Saturday, 11 July 2026 1.51 PM IST

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

READ ENGLISH VERSION
kannur-chalode-accident
കണ്ണൂരിൽ അപകടത്തിൽപ്പെട്ട കാർ (photo: special arrangement)

കണ്ണൂർ: ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടുപേർ മലയാളികളാണെന്നാണ് വിവരം.

ബംഗളൂരുവിൽ നിന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ശബ്‌ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലത്ത് അപകടമുണ്ടാകുന്നത് പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

English Summary

Four people were killed and one was seriously injured after a car crashed into a tree at Chalod in Kannur late Friday night. The victims were returning from a wedding in Bengaluru, and police suspect the driver may have fallen asleep at the wheel. The car was completely wrecked, and firefighters had to cut it open to rescue the occupants.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR CAR ACCIDENT, KERALA ACCIDENT NEWS, KANNUR ROAD ACCIDENT, KANNUR CAR APAKADAM, KANNUR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA