SignIn
Kerala Kaumudi Online
Saturday, 11 July 2026 5.20 PM IST

കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി, കണ്ണൂരിൽ തുടരുന്നു; വിട്ടുനിൽക്കുന്നത് വിഴിഞ്ഞം അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ

ep-jayarajan-
ഇ.പി ജയരാജൻ

ന്യൂഡൽഹി: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അഭിപ്രായഭിന്നത ഉയർന്നതിന് പിന്നാലെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇപി ജയരാജൻ. യോഗത്തിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിൽ തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഇപി അറിയിച്ചതായാണ് വിവരം. ആയൂർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചതായും സൂചനയുണ്ട്.

അതേസമയം, കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ നടക്കുകയാണ്. സിപിഎം നേതാക്കളിൽ ഭൂരിഭാഗവും യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, ആദ്യമായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. എന്നാൽ ഇതിനിടെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കൾ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതോടെ, പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തു വരുന്നു.

സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്. പാർട്ടിയിൽ വിഭാഗീയത കത്തി നിന്ന കാലത്തു പോലും ഉണ്ടാകാത്ത തരത്തിലാണ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത. പാർട്ടി കമ്മിറ്റികളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമെങ്കിലും പരസ്യ പ്രസ്താവനകൾ പതിവില്ല. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പാർട്ടിയിലെ അഭിപ്രായഭിന്നത മാദ്ധ്യമങ്ങളിലൂടെ തുറന്നു പറയാനും തുറന്നെഴുതാനും നേതാക്കൾ തയാറാവുന്നു.

English Summary

E.P. Jayarajan did not attend the CPM Central Committee meeting in Delhi, remaining in Kannur due to reported health issues and seeking leave for Ayurvedic treatment. His absence coincides with growing public internal dissent within the party, especially after a recent electoral defeat and disagreements regarding the Vizhinjam share transfer. This is the first Central Committee meeting since the electoral loss.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E P JAYARAJAN, CPM CENTRAL COMMITTEE, VIZHINJAM PORT, EP JAYARAJAN KANNUR, EP JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA