ചിറ്റാരിക്കാൽ: വൈ.എം.സി.എ സ്ഥാപകൻ ജോർജ് വില്ല്യംസിന്റെ 205-ാം ജന്മദിനം വൈ.എം.സി.എ ജില്ലാ ഘടകം ആഘോഷിച്ചു. സ്റ്റെല്ലാ മേരീസ് ഓഡിറ്റോറിയത്തിൽ ആഘോഷം മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡപം സെന്റ് ജോസഫ് പള്ളി വികാരി ഫാ. വർഗീസ് ചെറിയംപുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ കൺവീനർ ജോയി കളരിക്കൽ ജോർജ്ജ് വില്ല്യംസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈ.എം.സി.എ ജില്ലാ വൈസ് ചെയർമാൻ ബിനോ വർഗീസ് മാടപ്പാട്ട്, ജനറൽ കൺവീനർ റോജി മാത്യു, വനിതാഫോറം ചെയർപേഴ്സൺ മേഴ്സിക്കുട്ടി ജോർജ്ജ്, മണ്ഡപം വൈ.എം.സി.ഇ ട്രഷറർ കെ.ജെ തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡപം വൈ.എം.സി.എ പ്രസിഡന്റ് സിവിക്കുട്ടി വർഗ്ഗീസ് സ്വാഗതവും സെക്രട്ടറി സജി ജോസഫ് നന്ദിയും പറഞ്ഞു. ജോർജ് വില്യംസ്
ജന്മദിന ആഘോഷം മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |