കാഞ്ഞങ്ങാട്: ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണവും എഡ്യൂക്കേഷൻ എംപ്ലോയീസ് ട്രസ്റ്റ് ഏർപ്പെടുത്തിയ അദ്ധ്യാപക അവാർഡ് വിതരണവും കെ. നീലകണ്ഠൻ എം.എൽ.എ നിർവഹിച്ചു. കെ.ടി ജോഷി മോൻ അദ്ധ്യാപക പുരസ്കാരം ഏറ്റുവാങ്ങി. സഹകാരിത സമ്മാൻ സഹകരണ അവാർഡ് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ സമ്മാനിച്ചു. സി.കെ വേണു, ലിസി ജേക്കബ് എന്നിവർക്കുള്ള ഉപഹാരം ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് സുനിൽ കുമാർ സമ്മാനിച്ചു. അലോഷ്യസ് ജോർജ് അദ്ധ്യക്ഷനായി. പി. ശശിധരൻ, ബി.പി പ്രദീപ്കുമാർ, പി.വി ചന്ദ്രശേഖരൻ, ജോർജ്കുട്ടി ജോസഫ്, ജയൻ, ശ്രീകൃഷ്ണ അഗിത്തായ, നാരായണൻ അടിയോടി, കെ. ഗോപാലകൃഷ്ണൻ, കെ.പി ബാലകൃഷ്ണൻ, ടി. രാജേഷ് കുമാർ, കെ.പി ജയദേവൻ, എൽ. വസന്തൻ, പി.കെ ബിജു, പി.ടി ബെന്നി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |