SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.32 PM IST

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വാർഷികം

അഞ്ചൽ: എസ്.എസ്.എൽ.സി 1981-ാം ബാച്ച് അഞ്ചൽ ഗവ. എച്ച്.എസ് വെസ്റ്റ് ഗ്രൂപ്പിന്റെ രണ്ടാമത് വാർഷികവും കുടുംബ സംഗമവും അഞ്ചൽ ഗവ. എൽ. പി. എസിൽ മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറുമായ അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് എ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ആനന്ദ ഭവൻ സെൻട്രൽ സ്‌കൂൾ ചെയർമാൻ അഡ്വ. ജി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ പി. അംബിക, അഖിൽ രാധാകൃഷ്ണൻ, ജി. ജയരാജ്‌, കെ. അനിൽകുമാർ, മോഹൻദാസ്, കെ.സി. സാജു, കെ. ശശാങ്കൻ, ബി. മുരളി, പുഷ്പ, ഷേർലി പ്രകാശ് , തോമസ് കോശി, ജഗന്നാഥൻ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ, ആദരവ് എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL