SignIn
Kerala Kaumudi Online
Saturday, 06 June 2026 11.36 AM IST

പഠനമുണ്ടായിട്ടില്ലെന്ന വാദം തെറ്റ്

ele

കൊല്ലം: വന്യജീവി സംഘർഷം സംബന്ധിച്ച് കഴി‌ഞ്ഞ സർക്കാരിന്റെ കാലത്ത് പഠനം നടന്നിട്ടില്ലെന്ന മന്ത്രി ഷിബു ബേബിജോണിന്റെ പ്രസ്താവന തെറ്റാണെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. വന്യ ജീവി സംഘർഷം സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവയിലെ വിവിധ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളും നിരവധി പഠന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. വന്യജീവി ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് വനങ്ങളുടെ സമീപത്ത് താമസിക്കുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും എസ്.ജയമോഹൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL