SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.57 AM IST

മുട്ടമ്പലം റോഡിലെ കുഴികൾ അപകടക്കെണി

കൊട്ടാരക്കര: എം.സി റോഡിൽ മൈലം മുട്ടമ്പലത്തിന് സമീപമുള്ള കുഴികൾ അപകടക്കെണിയാകുന്നു. സദാ തിരക്കേറിയ ഈ റോഡിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. മൈലം എം.ജി.എം സ്കൂളിന് മുന്നിൽ മുട്ടമ്പലം റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് റോഡിലെ ടാറും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ട് കിടക്കുന്നത്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ മാസം രണ്ടുതവണ കുഴികൾ അടച്ചതാണെങ്കിലും ഈ പാലം നിർമ്മിച്ച അന്നുമുതൽ ഇന്നുവരെ ശാശ്വതമായി ഈ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് നിത്യവും ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. പ്രത്യേകിച്ചും ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ ഏറെ ബുദ്ധിമുട്ടുന്നത്.

മന്ത്രിക്ക് നിവേദനം നൽകി

പി.ഡബ്ല്യു.ഡി അധികൃതരെയും മറ്റ് ബന്ധപ്പെട്ടവരെയും നിരവധി തവണ വിവരമറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. എത്രയും വേഗം സദാ തിരക്കേറിയ ഈ പാതയിലെ കുഴികൾ അടക്കണമെന്ന് പൊതുപ്രവർത്തകനും ഐ.എൻ.ടി.യു.സി മൈലം മണ്ഡലം പ്രസിഡന്റുമായ മൈലം രഞ്ചു ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL