
കൊല്ലം: കേരള പുലയർ മഹാസഭ 55-ാം സംസ്ഥാന സമ്മേളനം സെപ്‌തംബർ 26, 27 തീയതികളിൽ കൊല്ലത്ത് നടക്കും. പുള്ളിക്കട ദേശിംഗനാട് സ്‌കാനിംഗ് സെന്ററിന് സമീപം സ്വാഗതസംഘം ഓഫീസ് മഹാസഭ ജനറൽ സെക്രട്ടറി പി.എം.വിനോദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.സത്യൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ഡി.രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.രാജൻ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ യൂണിയൻ-മഹിളാസംഘം നേതാക്കൾ പങ്കെടുത്തു. രസീതും നോട്ടീസും ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.സജികുമാർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |