കൊല്ലം: വടക്കേവിള ഗോപാലശേരി വഴിയുള്ള കെ.എസ്.ആ.ർടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് മലയാള നഗർ റെസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വടക്കേവിള ഡിവിഷൻ കൗൺസിലർ ഡി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.ഇന്ദ്രജിത്ത് അദ്ധ്യക്ഷനായി. ഭാരവാഹികളായി എൻ.ഗംഗാധരൻ, എ.ഇല്യാസ്, ഡോ. എൻ.രഘുദാസ് (രക്ഷാധികാരി), കെ.ഇന്ദ്രജിത്ത് (പ്രസിഡന്റ്), ജി.ജയപ്രകാശ്, എസ്.സാജൻ (വൈസ് പ്രസിഡന്റ്), എൻ.സി.സന്തോഷ് (സെക്രട്ടറി), വിഷ്ണു മുരുകൻ, വിഷ്ണുരാജ് (ജോ. സെക്രട്ടറി), ബി.പി.ബിജു (കൺവീനർ), ആർ.ഗോപാലകൃഷ്ണൻ (ട്രഷറർ), തങ്കമണി മുരുകൻ (അസി. ട്രഷറർ). കെ.ശശിധരൻ, എം.അനിതകുമാരി, എസ്.വസന്ത ഗോപാൽ, തങ്കമണി സുശീലൻ, എസ്.സോജ, എ.നുജും, എൻ.അശോകൻ, എസ്. അനീഷ്, അശ്വതി (എക്സി. കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |