
കൊല്ലം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന ക്യാമ്പ് 27ന് കൊല്ലത്ത് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം യൂണിയൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ ജനറൽ സെക്രട്ടറി ശങ്കരനാരായണപിള്ള, ചവറ ഹരീഷ്, വിളയത്ത് രാധാകൃഷ്ണൻ, കെ.ദേവദാസ്, എം.നാഗൂർകനി, ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, എം.എസ്.യൂസഫ്, എച്ച്.താജുദ്ദീൻ, എസ്.സലാഹുദ്ദീൻ, കുണ്ടറ സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |