SignIn
Kerala Kaumudi Online
Sunday, 11 October 2026 12.44 AM IST

യുവതിയെ വെട്ടിയ ഭർത്താവ് അറസ്റ്റിൽ

manoj

അഞ്ചൽ: പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിൽ വച്ച് കത്താളിന് വെട്ടിപ്പരിക്കേൽപ്പിച്ചു. അഞ്ചൽ നെട്ടയം വെള്ളാരംകുന്ന് താന്നിവിള വീട്ടിൽ അശ്വതിയെയാണ് (36) അഞ്ചൽ ഇടമൺ വാഴവിളവീട്ടിൽ മനോജ് (42)വെട്ടിപ്പരിക്കേൽപ്പിച്ചത്. അശ്വതി അഞ്ചലിലെ സ്വകാര്യ സ്കൂളിൽ ആയയായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ 7.30ന് ജോലിക്ക് വരവേ സ്കൂളിന് സമീപം തടഞ്ഞുനിറുത്തിയാണ് വെട്ടിയത്. കഴുത്തിലും മുതുകിലും തോളിലും ഇരുകൈകളിലും വെട്ടേറ്റു. പ്രദേശവാസികളാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനോജിനെ അരമണിക്കൂറിനുള്ളിൽ അഞ്ചൽ പൊലീസ് പിടികൂടി. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL