
ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം. പിൽഗ്രിം സെന്റർ നിലവിലെ സ്ഥലത്ത് സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിച്ച് മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണം. ദേവസ്വം വക വസ്തുവും കെട്ടിടവും ഇലക്ഷൻ കമ്മിഷനിൽ നിന്ന് തിരിച്ചുപിടിക്കണം. കോവിൽപാടത്ത് നിന്ന് മണർകാട് ബൈപ്പാസ് റോഡിലേക്ക് ലിങ്ക് റോഡ് നിർമ്മിച്ച് ഉത്സവ - മണ്ഡലകാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |