
വെള്ളാവൂർ: ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എൻ.എ.ബി.എച്ച് പ്രതിനിധികൾ വെള്ളാവൂർ ആയുർവേദ ആശുപത്രി സന്ദർശിച്ചു . എൻ.എ.ബി.എച്ച് നാഷണൽ അസ്സസർ ഡോ.എൻ.പി. ശ്രീകലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശുചിത്വം, മികച്ച രോഗി സൗഹൃദ അന്തരീക്ഷം, പൊതുജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി. എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്ത് ഭരണസമിതിയ്ക്ക് നന്ദി അറിയിച്ചു. പ്രസിഡന്റ് ജലജാ മോഹനും, ജനപ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |