
ചങ്ങനാശ്ശേരി :കുറിച്ചി കെ.സി.കെ റസിഡന്റ്സ് അസോസിയേഷൻ മൂന്നാമത് വാർഷിക പൊതുയോഗം എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ വളർച്ചക്കും, മാനസിക ആരോഗ്യ സംരക്ഷണത്തിനും റസിഡന്റ്സ് അസോസിയേഷനുകൾ വലിയ ഉത്തരവാദിത്വമാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സജു കുരുവിള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് കുര്യക്കോസ്, മനോജ് പാലത്ര, അഡ്വ. അഞ്ജന അശോകൻ, പി.എൻ നാരായണ ശർമ്മ, എൽസി രാജു, സാജൻ പരവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |