
കോട്ടയം : കേരളത്തിലെ നെൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. വെച്ചൂർ മോഡേൺ റൈസ്മിൽ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നെൽക്കർഷക യൂണിയൻ (എം) സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരക്കൽ അദ്ധ്യക്ഷത വഹിച്ചു. സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. ബ്രൈറ്റ് വട്ടനിരപ്പേൽ, ജോസുകുട്ടി കവലക്കൽ, വക്കച്ചൻ മണ്ണത്താലിൽ, ബിറ്റു വൃന്ദാവൻ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |