SignIn
Kerala Kaumudi Online
Friday, 10 July 2026 12.16 PM IST

ബാഡ്മിന്റൺ ടൂർണമെന്റ്

33

ചെങ്ങന്നൂർ: യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ "കളിക്കളങ്ങൾ ആകണം ലഹരി" എന്ന സന്ദേശമുയർത്തി 'നമ്മൾ' യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ഐ.ബി.എയിൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. 'നമ്മൾ' കൂട്ടായ്മ പ്രസിഡന്റ് സുമേഷ് മാമ്മൻ കോശി അദ്ധ്യക്ഷത വഹിച്ചു. ടൂർണമെന്റിന്റെ സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കെ.ഷിബു രാജൻ, ബിനു ജേക്കബ്, അനിൽ മേടയിൽ, മാത്യൂസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL