SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

പത്തനംതിട്ടയുടെ സ്വപ്നം നടന്നില്ല: ഒൗട്ടായോ ഔട്ടർ റിംഗ് റോഡ് ?

f
r

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും സമഗ്രവികസനത്തിന് വഴിയൊരുക്കുമായിരുന്ന ഒൗട്ടർ റിംഗ്റോഡ് പദ്ധതി കടസാസിൽത്തന്നെ. അന്തരിച്ച മുൻ എം.എൽ.എ കെ.കെ.നായർ പതിറ്രാണ്ടുകൾക്ക് മുമ്പ് വിഭാനംചെയ്ത പദ്ധതിയാണിത്. നഗരത്തിന്റെ മുഖച്ഛായ മാറ്റിയ റിംഗ്റോഡ് ആവിഷ്കരിച്ചതിന് പിന്നിലും കെ.കെ.നായരുടെ കാഴ്ചപ്പാടായിരുന്നു. റിംഗ്റോഡിനെ ചുറ്റി ഒൗട്ടർ റിംഗ് റോഡ് കൂടി വരുന്നതോടെ ജില്ലയ്ക്കുതന്നെ മാറ്റമുണ്ടാകുമെന്ന വിലയിരുത്തൽ അംഗീകരിക്കപ്പെടുകയും ചെയ്തു.

ജില്ലാ ആസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പദ്ധതിയിലൂടെ കഴിയുമായിരുന്നു. സമീപ പഞ്ചായത്തുകളിലും വികസനമെത്തിയേനെ. നഗരസഭയുടെ നേതൃത്വത്തിൽ സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മാണം നടത്തുകയായിരുന്നു ലക്ഷ്യം.

റിംഗ് റോഡിന്റെ മാതൃകയിൽ പത്തനംതിട്ട നഗരസഭ, ഓമല്ലൂർ, നാരങ്ങാനം, മൈലപ്ര, പ്രമാടം ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിച്ചാണ് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കാനിരുന്നത്. . സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുൻ ഉമ്മൻചാണ്ടി സർക്കാർ 22 റോഡുകളുടെ വികസനത്തിനായി 10,000 കോടി രൂപ അനുവദിച്ചിരുന്നതിൽ പത്തനംതിട്ട ഔട്ടർ റിംഗ് റോഡിനെയും ഉൾപ്പെടുത്തിയിരുന്നു. നാടിന്റെ വികസനത്തിന് വഴിയൊരുക്കേണ്ട ഔട്ടർ റിംഗ് റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാണ് പൊതുജന ആവശ്യം

നഗരസഭ ചുറ്റുന്ന റോഡ്

കുമ്പഴ ജംഗ്ഷനിൽ നിന്ന് ഔട്ടർ റിംഗ് റോഡ് ആരംഭിക്കാനായിരുന്നു പദ്ധതി . തുടർന്ന് നഗരസഭയ്ക്ക് ചുറ്റിലുമായി പ്രമാടം, മൈലപ്ര, ഓമല്ലൂർ, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളിലെ മല്ലശ്ശേരിമുക്ക്- വട്ടക്കുളഞ്ഞി- പാറക്കടവ്- കൊടുന്തറ- പുത്തൻപീടിക- മുട്ടുകുടുക്ക- പുന്നലത്തുപടി- കെ.എം റോഡ്- തോണിക്കുഴി- തോന്ന്യാമല- മുട്ടുകോട്ടയ്ക്കൽ - മൈലപ്ര വഴി കുമ്പഴ ജംഗ്ഷനിൽത്തന്നെ റോഡ് അവസാനിക്കും. 27 കിലോമീറ്റർ ദൂരമുണ്ടാകും. . ഔട്ടർ റിംഗ് റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ നിലവിലുള്ള റോഡുകൾ വീതികൂട്ടി വികസിപ്പിക്കുകയും റോഡില്ലാത്ത ഭാഗങ്ങളിൽ സ്ഥലമേറ്റെടുത്ത് പുതിയ റോഡ് നിർമ്മിക്കുകയും വേണം. 15 മിറ്റർ വീതിയിൽ രണ്ടുവരി പാതയാണ് ഉദ്ദേശിച്ചത്.

നഗരസഭ ഉഴപ്പി, പഞ്ചായത്തുകളും

. തുടക്കത്തിൽ ഒൗട്ടർ റിംഗ്റോഡ് പദ്ധതിയെക്കുറിച്ച് വലിയ ചർച്ചകളായിരുന്നു നടന്നത്. പത്തനംതിട്ട നഗരസഭാ ബഡ്ജറ്റുകളിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പറയുകയും ചെയ്തു. ഒരുതവണ പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നഗരസഭാ ബഡ്ജറ്റിൽ വകയിരുത്തിയത്. പ്രമാടം ഗ്രാമപഞ്ചായത്ത് ബ‌ഡ്ജറ്റിലും ഒൗട്ടർ റിംഗ് റോഡ് പദ്ധതി പരാമർശിച്ചിരുന്നു. പക്ഷേ പിന്നീട് ഇത് സംബന്ധിച്ച ചർച്ചകൾ നിലച്ചു. വൻമാറ്റത്തിന് വഴിയൊരുക്കുമെങ്കിലും നടപ്പാക്കാൻ വേണ്ട അദ്ധ്വാനവും സാമ്പത്തിക ചെലവുമാണ് പിൻമാറ്റത്തിന് കാരണം. വിഷയം സജീവമായി നിലനിറുത്താൻ ആരുമുണ്ടായതുമില്ല. ഇത്തവണത്തെ നഗരസഭാ ബഡ്ജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശം പോലുമില്ല.

27 കിലോമീറ്റർ ദൂരം

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL