തിരുവനന്തപുരം: ടെക്‌നോപാർക്കിൽ കെ ഫോണിന്റെ ഹൈസ്‌പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കി. ആദ്യഘട്ടമായി ഫേസ് 1ലെ തേജസ്വിനി, പാർക്ക് സെന്റർ,സിഡാക് എന്നീ ബിൽഡിംഗുകളിലേക്കാണ് 99.5 ശതമാനം അപ്‌ടൈം ഗ്യാരന്റിയോടെയുള്ള ഹൈസ്‌പീഡ് കണക്ടിവിറ്റി കെ ഫോൺ നൽകിത്തുടങ്ങിയത്. സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അധിക ബാൻഡ് വിഡ്ത്തും ലഭ്യമാക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കായി ഫൈബർ ടു ദി ഓഫീസ്,മിനി ലീസ് ലൈൻ സംവിധാനങ്ങൾ,പ്രത്യേക പാക്കേജുകൾ എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് കെഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ് ബാബു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |