SignIn
Kerala Kaumudi Online
Thursday, 23 July 2026 1.39 AM IST

അദ്ധ്യാപക സർവീസ് സംഘടന സമരസമിതി കളക്ടറേറ്റ് മാർച്ച്

കൊല്ലം: പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കുന്ന 'പി.എം ശ്രീ' പദ്ധതി പിൻവലിക്കുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.

ജോയിന്റ് കൗൺസിൽ ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബിനു പട്ടേരി, ജില്ലാ കൺവീനർ കെ.ബി.അനു, വി. ബാലകൃഷ്ണൻ, സുരേഷ് കുമാർ, കെ.സജീവ് കുമാർ, വി.ശശിധരൻ പിള്ള, സതീഷ്.കെ.ഡാനിയൽ, എം.മനോജ് എന്നിവർ സംസാരിച്ചു.

മാർച്ചിനും ധർണയ്ക്കും നേതാക്കളായ എം.ജി.പത്മകുമാർ, എ.നൗഷാദ്, പി.വി.സബ്ജിത്, ആർ.അനി, കെ.ജി.ഗോപകുമാർ, വി.കെ.ദിലീപ്കുമാർ, എസ്.ജി.സുമേഷ്, ജി.സിനിൽ കുമാർ, കെ.വി.ബിനോയ്‌, ആര്യ സുലോചനൻ, ടി.കിഷോർ, ഒ.ബിനു, വി.ആർ.ബീന എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL