SignIn
Kerala Kaumudi Online
Saturday, 06 June 2026 11.35 AM IST

പുഷ്പകൃഷിക്ക് അപേക്ഷിക്കാം

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പൂവണി പുഷ്പകൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇടവ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീകൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരു കുടുംബശ്രീക്ക് 120 തൈകളാണ് നൽകുന്നത്.കുറഞ്ഞത് 10 സെന്റ് സ്ഥലത്തെങ്കിലും കൃഷി ചെയ്യേണ്ടതാണ്.ഒരു അംഗം ഒരു സെന്റ് സ്ഥലത്തെങ്കിലും കൃഷിയിറക്കണം.അപേക്ഷകർ അപേക്ഷയോടൊപ്പം 10 അംഗങ്ങളുടെ കരം രസീത്,കുടുംബശ്രീ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കോപ്പി,കൃഷി ചെയ്യാൻ താല്പര്യപ്പെടുന്ന അംഗങ്ങളുടെ ലിസ്റ്റ്,പൂകൃഷി ചെയ്യാനുള്ള തീരുമാനം എടുക്കുന്ന ഗ്രൂപ്പിന്റെ മിനിറ്റ്സ് കോപ്പി എന്നിവ സഹിതം ഇന്ന് വൈകിട്ട് 4ന് മുൻപായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് ഇടവ കൃഷി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL