SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

കിണറ്റിലകപ്പെട്ട തെരുവുനായയെ രക്ഷിച്ച് റഷ്യൻ വനിത

polina

വർക്കല: ആഴമുള്ള കിണറ്റിലകപ്പെട്ട് ദിവസങ്ങളോളം ദുരിതമനുഭവിച്ച നായ്‌ക്കുട്ടിയെ രക്ഷപ്പെടുത്തി റഷ്യൻ മൃഗസംരക്ഷണ പ്രവർത്തക പോളിന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നായ്‌ക്കുട്ടി കിണറ്റിൽ വീണത്. അടുത്തുള്ള റബർ തോട്ടത്തിലെ റബർ ടാപ്പിംഗ് തൊഴിലാളിയാണ് നായയെ ആദ്യം കണ്ടത്.

ഭൂവുടമയെയും അയൽവാസികളെയും വിവരമറിയിച്ചെങ്കിലും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവസാന ശ്രമമെന്ന നിലയിലാണ് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ് എന്ന എൻജിഒയെ ബന്ധപ്പെട്ടത്. അവരിൽ നിന്നാണ് പോളിന വിവരമറിഞ്ഞത്. ഇവർ വർക്കലയിൽ താമസിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആറോടെ കയറുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റു ഉപകരണങ്ങളുമായി പോളിനയും സംഘവും സ്ഥലത്തെത്തി ഫയർഫോഴ്‌സിന്റെ ,​സഹായത്തോടെ നായയെ രക്ഷപ്പെടുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL