
വിഴിഞ്ഞം: വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളെത്തുന്ന വിഴിഞ്ഞം ബീച്ചിന്റെ നടപ്പാതയിലുള്ള കേബിളുകൾ അപകടഭീഷണി ഉയർത്തുന്നു. ഒന്നര കിലോമീറ്റർ നീളമുള്ള നടപ്പാതയിൽ ഉടനീളം ഉപയോഗശൂന്യമായതും പൊട്ടിയതുമായ കേബിളുകളാണുള്ളത്. ഇത് സഞ്ചാര തീരത്തിന്റെ സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. വിവിധ പദ്ധതികളുടെ ഭാഗമായി സ്ഥാപിക്കുന്ന ക്യാമറകളുടെയും വഴിവിളക്കുകളുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ഇന്റർനെറ്റ് കേബിളുകളുമാണ് ഇവയിൽ മിക്കതും. എന്നാൽ ഉപയോഗശൂന്യമായവ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നാണ് സഞ്ചാരികളുടെ പരാതി. നഗരസഭാ പരിധിയിലുള്ള പ്രവർത്തനരഹിതമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ/ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യുന്ന പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. എന്നാൽ വിനോദ സഞ്ചാര സീസൺ ആരംഭിക്കേണ്ട സമയമായതിനാൽ ആദ്യഘട്ട പദ്ധതിയിൽ കോവളം ബീച്ചും ഉൾപ്പെടുത്തണമെന്നുളഅള ആവശ്യവും ശക്തമാണ്.
കേബിൾഡക്ടുകൾ വേണം
സഞ്ചാര തീരത്തിന്റെ സൗന്ദര്യം കളയുന്ന കേബിളുകൾക്ക് പകരം നടപ്പാതയിൽ കേബിൾ ഡക്ടുകൾ നിർമ്മിക്കണം. ഇവ അപകടഭീഷണി ഒഴിവാക്കാനും സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |