SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

തെരുവ് നായ്ക്കൾക്ക് ഷെൽട്ടർഹോം വേണം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അതിർത്തിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും,പുനരധിവാസത്തിന് ഷെൽട്ടർഹോമും വേണമെന്നാവശ്യം പ്രഖ്യാപനത്തിലൊതുങ്ങി.

കഴിഞ്ഞ ഒരുവർത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് ഇരുപതിലധികം പേർക്കാണ്.അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വന്ധ്യംകരണ പദ്ധതി ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്.ഷെൽട്ടർഹോമിന് നഗരസഭയുടെ ഖരമാലിന്യ പ്ലാന്റിൽ സൗകര്യമുണ്ടെന്ന നഗരസഭ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷെൽട്ടർ ഹോം പദ്ധതി ആരംഭിക്കാനിരുന്നത്.പദ്ധതി നടപ്പിലാക്കാൻ വേണ്ട ഫണ്ടിനായി വളർത്ത് നായ്ക്കളുടെ ലൈസൻസ് ഫീ ഇനത്തിൽ നിന്ന് കണ്ടെത്താമെന്നും വിലയിരുത്തി.എന്നാൽ പദ്ധതി മാത്രം നടപ്പായില്ല.

മിനി സിവിൽ സ്റ്റേഷൻ,മാർക്കറ്റുകൾ,ബസ് സ്റ്റാൻഡുകൾ,സ്കൂൾ,കോളേജ്,ഐ.ടി.ഐ,പോളി ടെക്നിക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.തങ്ങളുടെ ഭീതിയകറ്റി സുരക്ഷയുറപ്പാക്കാൻ തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്ത് ഷെൽട്ടർഹോമിൽ അടയ്ക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കണം.

ആയിരത്തോളം വളർത്തുനായ്ക്കൾക്ക് മാത്രമാണ് നിലവിൽ ലൈസൻസുള്ളത്. വളർത്തുനായ്ക്കളുടെ ലൈസൻസ് ഫീയിനത്തിൽ ലഭിക്കുന്ന വരുമാനം ഷെൽട്ടർ സംവിധാനത്തിന്റെ ചെലവിനായി വിനിയോഗിച്ചാൽ,നഗരസഭയ്ക്ക് ഇതിനായി പ്രത്യേകം തുക കണ്ടെത്തേണ്ടി വരില്ലെന്നായിരുന്നു വിലയിരുത്തൽ.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് വന്ധ്യംകരണം നടപ്പിലാക്കണമെന്നാവശ്യവും ശക്തമാണ്.നഗരാതിർത്തിയിൽ നാലായിരത്തോളം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് വിലയിരുത്തൽ.നേരത്തെ ആറ്റിങ്ങൽ നഗരസഭ സായി ഗ്രാമവുമായി ചേർന്ന് നായ്ക്കൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരുന്നു.ഇത് തെരുവ് നായ്ക്കളുടെ എണ്ണം കുറച്ചിരുന്നു.എന്നാൽ പദ്ധതിയിപ്പോൾ പാതിവഴിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL