SignIn
Kerala Kaumudi Online
Tuesday, 13 October 2026 7.37 AM IST

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ തടഞ്ഞുനിറുത്തി അതിക്രൂരമായി മർദ്ദിച്ച മൂന്നുപ്രതികൾ പിടിയിൽ. ആറ്റിങ്ങൽ മണ്ണൂർ ഭാഗത്തുവച്ച് വഞ്ചിയൂർ പുല്ലുതോട്ടം സ്വദേശി മിഥുനെയാണ് (27)10ന് രാത്രി 9ഓടെ ആക്രമിച്ച മണ്ണൂർഭാഗം സ്വദേശി രഞ്ജിത്ത് (42),മണ്ണൂർഭാഗം സ്വദേശി രാഹുൽ (37),​കിളിമാനൂർ സ്വദേശി ആൽബിൻ (38)​ എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തത്.

കൂട്ടുകാരന്റെ ഭാര്യയെ മുല്ലശ്ശേരിയിലുള്ള വീട്ടിൽ കൊണ്ടാക്കുന്നതിനായി കാറിൽ വരുമ്പോഴാണ് കണ്ടാലറിയാവുന്ന ആറുപേർ ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ചോദ്യം ചെയ്ത മിഥുന്റെ തലയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. അടിപിടിയിൽ മിഥുന്റെ സ്വർണമാലയും 20,​000 രൂപയും നഷ്ടപ്പെട്ടു. പരാതിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളെ റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. ആറ്റിങ്ങൽ എസ്.എച്ച്.ഒ ശ്രീജേഷ് വി.കെ,സബ് ഇൻസ്പെക്ടർ സുദർശനൻ കെ.എസ്,എ.എസ്.ഐ ജ്യോതിഷ് കുമാർ വി.വി, പൊലീസുകാരായ നിതിൻ ഉണ്ണിക്കൃഷ്ണൻ,അനന്ദു, അഭിജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL