SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.37 PM IST

കല്ലറ ഗോപന് പുരസ്‌കാരം

photo

തൃശൂർ: തൃപ്രയാറിലെ പി. ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷന്റെ പി. ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ കല്ലറ ഗോപന് സമ്മാനിക്കും. അവാർഡ് നാളെ വൈകീട്ട് 4.30ന് തൃപ്രയാർ സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്‌കൂളിൽ നടക്കുന്ന ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷത്തിൽ ചലച്ചിത്ര സംവിധായകൻ അമ്പിളി പുരസ്‌കാരം കൈമാറും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മധുശക്തീധര പണിക്കർ അദ്ധ്യക്ഷനാകും. സമ്മാനദാനവും അനുസ്മരണ പ്രഭാഷണവും ജയരാജ് വാര്യർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജയചന്ദ്രൻ മാസ്റ്റർ, ഷൈജൻ ശ്രീവത്സം, സജന ഇനാസ്, കെ.എസ്. ജോളി ശിവലാൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL