
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 23 വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി. ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചെറുതല്ല വിളാകത്ത് വീട്ടിൽ വിജയകുമാർ 46 നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവും അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡിയർ പ്രമോദ് കോടതിയിൽ ഹാജരായി പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു. 37 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി അന്നത്തെ നരുവമൂട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന എം. ശ്രീകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |