SignIn
Kerala Kaumudi Online
Thursday, 23 July 2026 12.32 AM IST

പുനർജ്വാല ക്യാമ്പയിൻ

kudumbasree

തൃശൂർ: കുടുംബശ്രീയുടെ 'പുനർജ്വാല' കാമ്പയിന്റെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നോൺ ഫാം ടീമുകൾക്കായി സംഘടിപ്പിച്ച റീജ്യണൽ തല ശിൽപ്പശാല ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിജിത് കെ. ദീപക് ഉദ്ഘാടനം ചെയ്തു. നോൺ ഫാം മേഖലയിലെ സംരംഭ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സംരംഭങ്ങളുടെ സ്ഥിരതയും വിപണന സാദ്ധ്യതകളും വർദ്ധിപ്പിക്കുക, പുതുമയാർന്ന സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശിൽപ്പശാല. സംരംഭ വികസനം, വിപണി സാദ്ധ്യതകൾ, ധനകാര്യ മാനേജ്‌മെന്റ്, കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിച്ച സംവാദങ്ങളിൽ വിദഗ്ദ്ധർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL