SignIn
Kerala Kaumudi Online
Friday, 10 July 2026 12.17 PM IST

പൂമല ഡാമിൽ ജലനിരപ്പ് ഉയരുന്നു

s

 ഷട്ടറുകൾ തുറക്കാൻ അനുമതി

തൃശൂർ: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുന്നു. ജലനിരപ്പ് 28 അടിയിൽ എത്തിയാൽ (മൂന്നാം മുന്നറിയിപ്പ്) ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് രാവിലെ 10നും വൈകിട്ട് 4നും മദ്ധ്യേ ഡാം ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കാൻ കളക്ടർ അനുമതി നൽകി. നിലവിൽ രണ്ടാം മുന്നറിയിപ്പ് പരിധിയായ 27.6 അടിയിലാണ് ജലനിരപ്പ്.ഡാമിലെ വെള്ളം മലവായ് തോട് വഴി പുഴയ്ക്കൽ തോട്ടിലേക്കാണ് എത്തിച്ചേരുക. അതിനാൽ മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. പൊതുജനങ്ങൾ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും കുളിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

നിലവിലെ സ്ഥിതി

പരമാവധി ജലനിരപ്പ്: 29'0' അടി

നിലവിലെ ജലനിരപ്പ്: 27'6' അടി

നിലവിലെ സംഭരണ ശതമാനം: 73.28%

മുന്നറിയിപ്പ് ഘട്ടങ്ങൾ

ഒന്നാം മുന്നറിയിപ്പ്: 27'0' അടി (കഴിഞ്ഞു)

രണ്ടാം മുന്നറിയിപ്പ്: 27'6' അടി (നിലവിൽ)

മൂന്നാം മുന്നറിയിപ്പ്: 28'0' അടി (ഈ ഘട്ടത്തിൽ ഷട്ടറുകൾ തുറക്കും)

അടിയന്തര നിർദ്ദേശങ്ങൾ

മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം

പുഴകളിൽ ഇറങ്ങി സെൽഫി, ഫോട്ടോ എടുക്കൽ എന്നിവയ്ക്ക് നിയന്ത്രണം

മത്സ്യബന്ധനം പൂർണമായി നിരോധിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL