
തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകൾ മുന്നിൽ
തൃശൂർ: സംസ്ഥാനത്ത് കനിവ്-108 പദ്ധതിക്കു കീഴിൽ 315 ആംബുലൻസുകൾ സർവീസ് നടത്തുന്നതായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ്. എറണാകുളം,മലപ്പുറം,തൃശൂർ ജില്ലകളിലാണ് കൂടുതൽ വാഹനങ്ങളുള്ളത്. 32വീതം. കുറവ് വയനാട്ടിൽ 11 എണ്ണം.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതിയുടെ നിർവഹണ ഏജൻസി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ്. ഇ-ടെൻഡർ,സാങ്കേതിക സമിതി പരിശോധന എന്നിവ വഴിയാണ് ഏജൻസിയെ നിശ്ചയിച്ചത്. നിലവിലെ വ്യവസ്ഥപ്രകാരം ഒരു ആംബുലൻസിന് പ്രതിമാസം 1000 കി.മീ. പരിധിയുണ്ട്. കഴിഞ്ഞ 5വർഷത്തിനിടെ കുറഞ്ഞത് രണ്ട് വർഷം 150 ആംബുലൻസുകളുമായി അടിയന്തര മെഡിക്കൽ സേവനം നൽകിയ പരിചയവും 150 കോടി രൂപ ശരാശരി വിറ്റുവരവുമുള്ള കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത. ജീവനക്കാരുടെ നിയമന ചുമതല കരാർ ഏജൻസിക്കാണ്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയ്ക്ക് ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും വേണം.
ജില്ല തിരിച്ചുള്ള കണക്ക്
തൃശൂർ----32
എറണാകുളം----32
മലപ്പുറം----32
കോഴിക്കോട്----31
പാലക്കാട്----28
തിരുവനന്തപുരം----28
കണ്ണൂർ----21
കൊല്ലം----21
ആലപ്പുഴ----18
കോട്ടയം----17
ഇടുക്കി----15
പത്തനംതിട്ട----15
കാസർകോട്----14
വയനാട്----11
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |