SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.02 PM IST

സുരേഷ് ഗോപി പ്രഖ്യാപിച്ച സഹായം കിട്ടിയില്ല; പുലിമുഖം അണിഞ്ഞ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

READ ENGLISH VERSION

suresh-gopi

തൃശ്ശൂർ: കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭ്യമാകാത്തതിൽ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വേറിട്ട പ്രതിഷേധവുമായി ഇടതുപക്ഷ കൗൺസിലർമാർ. പുലിയുടെ മുഖംമൂടി ധരിച്ചെത്തിയാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളും യോഗത്തിൽ നടന്നു.

പുലിക്കളിയിൽ പങ്കെടുത്ത ഓരോ സംഘത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് ഇതുവരെ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു. തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, LDF, BJP, THRISSUR, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA