SignIn
Kerala Kaumudi Online
Saturday, 06 June 2026 10.01 AM IST

വിമാന ഇന്ധന വില വർദ്ധന മരവിപ്പിക്കണമെന്ന് കമ്പനികൾ

plane

കൊ​ച്ചി​:​ ​ഇ​റാ​ൻ​ ​യു​ദ്ധം​ ​പ്ര​വ​ർ​ത്ത​ന​ ​ന​ഷ്‌​ടം​ ​കു​ത്ത​നെ​ ​കൂ​ട്ടു​ന്ന​തി​നാ​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ക്കാ​യു​ള്ള​ ​ഇ​ന്ധ​ന​ത്തി​ന്റെ​ ​വി​ല​ ​വ​ർ​ദ്ധ​ന​ ​മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ​ക​മ്പ​നി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ജ്യ​ത്തെ​ ​പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​ബി.​പി.​സി.​എ​ൽ,​ ​എ​ച്ച്.​പി.​സി.​എ​ൽ​ ​എ​ന്നി​വ​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​വി​മാ​ന​ ​ഇ​ന്ധ​ന​ ​വി​ല​ 25​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.
നി​ല​വി​ൽ​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​ഭീ​മ​മാ​യ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളി​ൽ​ ​ഇ​ന്ധ​നം​ ​വി​ൽ​ക്കു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്‌​ട​റി​ൽ​ ​വി​മാ​ന​ ​ഇ​ന്ധ​ന​ ​വി​ല​ ​കി​ലോ​ ​ലി​റ്റ​റി​ന് 1.05​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​(1,090​ ​ഡോ​ള​ർ​)​ ​ക​മ്പ​നി​ക​ൾ​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​
ഉ​ത്പാ​ദ​ന​ ​ചെ​ല​വി​ലും​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​വി​മാ​ന​ ​ഇ​ന്ധ​നം​ ​വി​ൽ​ക്കു​ന്ന​തി​ലൂ​ടെ​ ​കി​ലോ​ ​ലി​റ്റ​റി​ന് 92,000​ ​രൂ​പ​ ​ന​ഷ്‌​ട​മു​ണ്ടെ​ന്നാ​ണ് ​അ​വ​രു​ടെ​ ​വാ​ദം.​ ​
വ്യോ​മ​യാ​ന​ ​മേ​ഖ​ല​യി​ലെ​ ​മൊ​ത്തം​ ​ചെ​ല​വി​ൽ​ 40​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ഇ​ന്ധ​ന​ ​വി​ല​യി​ലാ​ണ്.

പ്ര​വ​ർ​ത്തനം നഷ്ടത്തിൽ

പ്ര​മു​ഖ​ ​ഇ​ന്ത്യ​ൻ​ ​വി​മാ​ന​ ​ക​മ്പ​നി​ക​ളാ​യ​ ​ഇ​ൻ​ഡി​ഗോ,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ഗ്രൂ​പ്പ്,​ ​സ്‌​പൈ​സ് ​ജെ​റ്റ്,​ ​ആ​കാ​ശ​ ​എ​ന്നി​വ​യെ​ല്ലാം​ ​വ​ൻ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​
ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​അ​വ​സാ​ന​ ​ത്രൈ​മാ​സ​ത്തി​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​മാ​ന​ ​ക​മ്പ​നി​യാ​യ​ ​ഇൻഡിഗോ വി​ദേ​ശ​ ​നാ​ണ​യ​ ​വി​പ​ണി​യി​ലെ​ ​ചാ​ഞ്ചാ​ട്ട​വും​ ​ഉ​യ​ർ​ന്ന​ ​ഇ​ന്ധ​ന​ ​വി​ല​യും​ ​മൂ​ലം​ 2,536.9​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്‌​ട​മാ​ണ് ​നേ​രി​ട്ട​ത്.​ ​
ടാ​റ്റ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സ് ​തു​ട​ങ്ങി​യ​വ​യും​ ​വ​ൻ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വെല്ലുവിളി

1. ഇന്ധന വില വർദ്ധന പ്രവർത്തന ചെലവ് കുത്തനെ കൂടുന്നു

2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഫോറക്സ് നഷ്‌ടം ഉയർത്തുന്നു

3. ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതും നഷ്ടം കൂട്ടി

4. ഡോളർ കരുത്താർജിച്ചതിനാൽ വിമാന വാടക, മെയിന്റനൻസ് എന്നിവയ്ക്ക് ചെലവേറി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360